ഗ്രാമീണത തുളുമ്പുന്ന ആത്മാര്‍ഥതയോടെയാണ് മിസൗറിയിലെ ഓരോ പ്രശ്നങ്ങളിലും മേയര്‍ ഇടപെടുന്നത്. അദ്ദേഹത്തിന്‍റെ സവിശേഷത നിറഞ്ഞ പ്രവര്‍ത്തന മികവും ടീം സ്പിരിറ്റും രണ്ടാം പ്രാവശ്യവും മിസൗറി സിറ്റിയിലെ നഗരപിതാവാക്കി നിലനിര്‍ത്തി.
ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ അലട്ടുന്ന പ്രദേശമായിട്ടു പോലും ജനങ്ങള്‍ വസിക്കാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ 77ാം സ്ഥാനം മിസൗറിയ്ക്കു നേടിക്കൊടുത്തതില്‍ മിസൗറിയുടെ സ്വന്തം മേയര്‍ റോബിന്‍ ഏലക്കാട്ടിനോട് ആ ജനതയ്ക്കുള്ള സ്നേഹവും അദ്ദേഹത്തിന് അവരോടുള്ള ആത്മാര്‍ഥതയുമാണ്.
ഹുറൈന്‍ ബെറില്‍ ചുഴലിക്കൊടുങ്കാറ്റ് നഗരത്തെ കടപുഴക്കിയെറിഞ്ഞപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനായി മേയര്‍ തന്‍റെ സംഘാംഗങ്ങളോടൊപ്പം നടത്തിയ ടീം സ്പിരിറ്റും പ്രവര്‍ത്തന മികവും ഏറെ ശ്രദ്ധേയമായി.സോഷ്യല്‍ മീഡിയയിലും ഇന്‍സ്ററാ ഗ്രാമിലുമെല്ലാം വൈറലാണ് മേയറും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങളും. അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്ററുകളിലും ഫേസ്ബുക്ക് പേജിലും ഇന്‍സ്ററാ ഗ്രാമിലുമെല്ലാം മിസൗറി സിറ്റിയിലെ ജനങ്ങളും അദ്ദേഹവും തമ്മിലുള്ള അപരിമേയമായ ആത്മബന്ധം തുളുമ്പി നില്‍ക്കുന്നു.
അദ്ദേഹത്തിന്‍റെ പിറന്നാളിന് മിസൗറി സിറ്റിയിലെ ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ പിറന്നാള്‍ മംഗളങ്ങളാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറ്റൊരു അമ്മയുടെ വയറ്റില്‍ ജനിച്ച എന്‍റെ സഹോദരന്‍ മേയര്‍ റോബിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് എന്ന ശിശു ആരോഗ്യ പ്രവര്‍ത്തകയും മിസൗറി സിറ്റി കൗണ്‍സില്‍ മെമ്പറുമായ ലിന്‍ ക്ളൗസര്‍ കുറിക്കുന്നത്.ഒപ്പം മേയറോടൊപ്പം നില്‍ക്കുന്ന ചിത്രവും .
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയയുള്ള വ്യക്തിയെന്നാണ് മേയര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.മിസൗറി സിറ്റിയുടെ മേയര്‍ എന്ന നിലയില്‍, പൊതുസേവനത്തോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം സ്ഥിരമായി പ്രകടിപ്പിക്കുന്നു എന്ന് മറ്റൊരാള്‍ കുറിക്കുമ്പോള്‍ നമുക്കു മനസിലാക്കാം എന്തു കൊണ്ടാണ് ഈ മലയാളിയെ മിസൗറി സിറ്റിയിലെ ജനങ്ങള്‍ രണ്ടാം തവണയും നഗരപിതാവാക്കിയത് എന്ന്.
കാപട്യങ്ങളില്ലാത്ത യഥാര്‍ഥ പ്രചോദനമെന്നാണ് മേയര്‍ റോബിനെ മറ്റൊരാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.ജനങ്ങളുടെ മേയറെ അദ്ദേഹത്തിന്‍റെ പ്രത്യേക ദിനത്തില്‍ ആഘോഷിക്കാന്‍ നമുക്ക് ഒത്തു ചേരാമെന്ന പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഞങ്ങളുടെ നഗരത്തിലെ ഏറ്റവും ദീര്‍ഘ വീക്ഷണമുള്ള നേതാക്കളില്‍ ഒരാള്‍ ആണ് അദ്ദേഹമെന്നും മറ്റൊരാള്‍ മേയറിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
മിസൗറി എന്ന നഗരത്തിന്‍റെ ആത്മാവിനെ തന്നെ ഒപ്പിയെടുത്ത നഗരപിതാവായിട്ടാണ് മറ്റൊരാള്‍ മേയര്‍ റോബിനെ വിശേഷിപ്പിക്കുന്നത്.
ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ ശാശ്വതമായ സ്വാധീനം ചെലുത്തിയ ഒരു അസാധാരണ നേതാവിന് ജന്മദിനാശംസകള്‍ നേരുന്നതില്‍ എന്നോടൊപ്പം ചേരുക എന്നും അദ്ദേഹം കുറിക്കുന്നു.
ഞാന്‍ കണ്ട ഏറ്റവും കഠിനാധ്വാനിയായ മേയര്‍ എന്നാണ് മറ്റൊരാള്‍ മേയര്‍ റോബിന്‍ ഏലക്കാട്ടിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച കുറിപ്പ്.

Comments: